യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു

Jaihind Webdesk
Friday, December 21, 2018

യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു. സി​റി​യ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്നു യു​എ​സ് സൈ​നി​ക​രെ തിരികെവിളിക്കാനൊരുങ്ങുന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്രതിഷേധമുയര്‍ത്തി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​ സമര്‍പ്പിച്ചത്. സി​റി​യ​യി​ല്‍ നി​ന്ന് സൈ​നി​ക​രെ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ പെ​ന്‍റ​ഗ​ണി​നു വൈ​റ്റ്ഹൗ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന വരാത്ത പുറത്ത് വന്നതിനു പിന്നാലെയാണ് മാ​റ്റി​സ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രാജി വച്ചത്. ട്രം​പിന്റെ കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി യോ​ജി​ച്ച്‌ പോ​കാ​ന്‍ കഴിയുന്ന തരത്തിലുള്ള പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഉ​ണ്ടാ​കാ​നു​ള്ള അ​വ​കാ​ശം ട്രം​പി​ന് ഉണ്ടെന്നും അ​തി​നാ​ല്‍ തന്റെ ഈ തീ​രു​മാ​നം ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​യും ട്രം​പി​ന് ന​ല്‍​കി​യ രാ​ജി​ക്ക​ത്തി​ല്‍ മാ​റ്റി​സ് ഇതിനോടകം അറിയിച്ചു.