ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം;ബി2 ബോംബറുകളും ഉപയോഗിച്ചു

Jaihind News Bureau
Monday, March 2, 2026

ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക.​ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ലോകത്തെ ഏറ്റവും മാരകമായ ബി2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർൂബലമാക്കിയെന്നും വരുംമണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്നുള്ള സൂചന ഉണ്ട്.