യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു.