ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന് ബി.ജെ.പി കൗൺസിലറുടെ മർദനം

Jaihind Webdesk
Saturday, October 20, 2018

ഉത്തർപ്രദേശിൽ അഭിഭാഷകക്കൊപ്പം ഹോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ ബിജെപി കൗൺസിലറുടെ മർദ്ദനം. ബിജെപിയുടെ കൗൺസിലറായ മനീഷ് ആണ് സബ് ഇൻസ്‌പെക്ടറെ മർദിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബിജെപി കൗൺസിലറായ മനീഷിന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി ആണ് അഭിഭാഷകയോടൊപ്പം ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥൻ എത്തിയത്.

ഹോട്ടലിലെത്തിയ ഇവർ ഹോട്ടലിലെ ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഇവിടെയെത്തിയ മനീഷ് പോലീസ് ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്.

മനീഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.