കന്യാസ്ത്രീകളെ ആക്രമിച്ചതിനു പിന്നില്‍ എബിവിപി പ്രവര്‍ത്തകരെന്ന് എസ് പി

Jaihind News Bureau
Wednesday, March 24, 2021

 

ട്രെയിന്‍ യാത്രയ്ക്കിടെ യുപിയിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതിനു പിന്നില്‍ എബിവിപി പ്രവര്‍ത്തകരെന്ന് റയില്‍വേ പൊലീസ് സൂപ്രണ്ട്. ത്സാന്‍സി റയില്‍വേ പൊലീസ് സൂപ്രണ്ട് ഖാന്‍ മന്‍സൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയെ ഡല്ഹിയില് നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന സേക്രട്ട് ഹാര്ട്ട് കോണ്ഗ്രിഗേഷന് ഡല്ഹി പ്രോവിന്സിലെ രണ്ടു യുവസന്യാസിനികള്ക്കും, വിദ്യാര്ത്ഥിനികളായ രണ്ട് സന്യാസിനികള്ക്കും നേരെയാണ്  ആക്രമണം ഉണ്ടായത്. മതം മാറ്റാന് പെണ്കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ചാണ് അക്രമികൾ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തത്.