‘യുപി നിങ്ങളുടെ സര്‍ക്കാരിന്‍റെ സ്വകാര്യ സ്വത്തല്ല’; കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ യോഗിയോട് ഡി.കെ ശിവകുമാര്‍

Jaihind News Bureau
Tuesday, May 26, 2020

 

ഉത്തര്‍പ്രദേശില്‍ നിന്നും തൊഴിലാളികളെ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകണമെങ്കില്‍ സംസ്ഥാനങ്ങള്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. യോഗിയുടെ പ്രസ്താവന സാമാന്യബുദ്ധിക്ക് നിരക്കാത്തതും സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

‘യുപിയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്നതില്‍ തടസം നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. യോഗി, നിങ്ങള്‍ മനസിലാക്കണം, നിങ്ങളുടെ സര്‍ക്കാരിന്റ സ്വത്തല്ല ഉത്തര്‍പ്രദേശ്. ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരിന്റെ അനുവാദത്തിന്റെ ആവശ്യമില്ല’-  ഡി.കെ കുറിച്ചു.