ബിജെപി മന്ത്രി സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂസ് ഇടീപ്പിച്ചത് വിവാദമാകുന്നു . പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍സിങ്ങാണ് ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ ഷൂ ഇടീപ്പിച്ചത്. ഷാഹ്ജഹാന്‍പൂരില്‍ കഴിഞ്ഞ ദിവസം യോഗാ ദിന ആഘോഷ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം.
#WATCH: UP Minister Laxmi Narayan gets his shoelace tied by a government employee at a yoga event in Shahjahanpur, yesterday. pic.twitter.com/QbVxiQM7bI
— ANI UP (@ANINewsUP) June 22, 2019
ഉദ്യോഗസ്ഥനെ കൊണ്ട് ചൗധരി ഷൂ ഇടീപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രംഗത്തെത്തിയെങ്കിലും ന്യായീകരണവും വിവാദത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. “ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണ്” എന്നായിരുന്നു ചൗധരി പറഞ്ഞത്.