24 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍. സൂപ്പർ ബൈക്ക് എന്ന സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് ഡ്യൂക്കാറ്റി പനഗേൽ എന്ന് ഉണ്ണി മുകുന്ദന്‍.
ഡ്യൂക്കറ്റി നിരയിലെ ഏറ്റവും മികച്ച സൂപ്പർബൈക്കുകളിലൊന്നായ പനഗേൽ വി2 ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 24 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ഓൺറോഡ് വില. 955 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 155 ബിഎച്ച്പി കരുത്തും 104 എൻഎം ടോർക്കുമുണ്ട്.
പൾസറും റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും ക്ലാസിക്ക് ഡസേർട്ട് സ്റ്റോമും ജാവ പരേക്കുമെല്ലാമുണ്ട് തികഞ്ഞ ഒരു ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന്‍റെ ശേഖരത്തില്‍.