സ്പീക്കര്‍ എഎന്‍ ഷംസീറിന്‍റേത് അനാവശ്യ പ്രസ്താവന; വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം നടത്തരുതായിരുന്നു; രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, August 2, 2023

തിരുവനന്തപുരം: ഒരു മതത്തിന്‍റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് രമേശ് ചെന്നിത്തല.
സ്പീക്കര്‍ എഎന്‍ ഷംസീറിന്‍റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയാണെന്നും അത് പിന്‍വലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് തിരുവനന്തപുരത്ത് വ്യക്തമാക്കി.
വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കര്‍ നടത്തരുതായിരുന്നു. പ്രസ്താവന സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാന്‍ സി പി എം തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തില്‍ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എന്‍എസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.