കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 8, 2021

തിരുവനന്തപുരം: കെ റെയില്‍ എന്തുവിലകൊടുത്തും നടപ്പാക്കുകയെന്നത് മാത്രമാണ് സര്‍ക്കാരിന്‍റെ മുന്‍ഗണനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമ്പത്തിക ബാധ്യത എന്താണെന്ന് പറയാനോ സമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണുള്ളത്? പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിപക്ഷവും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. പരിസ്ഥിതി ആഘാതം പോലും നോക്കാതെ പദ്ധതികളുടെ പിന്നാലെ സര്‍ക്കാര്‍ പോകുകയാണ്. പദ്ധതിക്ക് റെയില്‍വെയുടെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ അനുമതിയില്ല. ഇതൊന്നുമില്ലാതെ ജനങ്ങളെ എന്തിനാണ് കുടിയൊഴിപ്പിക്കുന്നത്? അനാവശ്യമായ ധൃതിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.