ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 22 കാരിയുടെ മാതാപിതാക്കളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായമല്ല നീതിയാണ് വേണ്ടതെന്ന് പ്രിയങ്ക വ്യക്തമാക്കി.
മൃതദേഹം രണ്ട് പ്രാവശ്യം പോസ്റ്റമോര്‍ട്ടം നടത്തിയപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമായിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് അട്ടിമറിക്ക് കൂട്ട്‌നില്ക്കുന്നുവെന്ന് കുടംബത്തിന് പരാതിയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 8 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഫെബ്രുവരി 10 ന് മുന്‍ മന്ത്രിയുടെ മകന്‍ രജോള്‍ സിംഗിന്‍റെ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. അഴുകിയ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് സെപറ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു.