കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്യു മുന്നണിക്ക് മികച്ച വിജയം. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്യു പ്രതിനിധികളാണ് വിജയിച്ചത്. യൂണിയന് ഭരണം മുന്നണി നിലനിര്‍ത്തുകയായിരുന്നു.
ചെയര്‍പേഴ്സനായി പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് കോളേജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന് വില്ലന്‍ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്മാന്- മുഹമ്മദ് ഇര്ഫാന് എ.സി. (എംഎസ്എഫ്), വൈസ് ചെയര്മാന് (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്യു) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെയര്മാന്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത്