യൂണിവേഴ്സിറ്റി കോളേജ് വിഷയം: കെ.എസ്.യു സമരത്തിന് പിന്തുണയുമായി നേതാക്കള്‍

പി.എസ്.സി സർവകലാശാല പരീക്ഷകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി.എസ്.സി ചെയർമാനും കേരള സർവകലാശാല വൈസ് ചാൻസിലറും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.എസ്.യു നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു ഇരുവരും.

എസ്.എഫ്.ഐയുടെ കോപ്പിയടിക്ക് ഉൾപ്പെടെ സർക്കാർ സൗകര്യമൊരുക്കുകയാണ്. കെ.എസ്.യു സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിൽ മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനം കുറ്റസമ്മതമാണ്. റിക്രൂട്ട് ചെയ്യപ്പെട്ട പല എസ്.ഐമാരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പി.എസ്.സിയുടെയും സർവകലാശാലാ പരീക്ഷകളുടെയും സുതാര്യത ചോദ്യം ചെയ്യപ്പെട്ടതിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിലും എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷാക്രമക്കേടുകളിലും അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി എം.എല്‍.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി സതീശൻ തുടങ്ങിയവരും സമരവേദിയിൽ എത്തി.

https://www.youtube.com/watch?v=RVOsx8NZPGQ

Ramesh Chennithalaksu strikemullappally ramachandran
Comments (0)
Add Comment