യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ ‘ഓണനിലാവ് ‘ ശ്രദ്ധേയമായി : ആയിരം ഓണക്കിറ്റുകള്‍ നല്‍കി ; കൊവിഡ് കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആദരം

Jaihind News Bureau
Monday, September 7, 2020

ദുബായ് : യുഎഇ കേന്ദ്രമായ മലയാളി പി ആര്‍ ഒ-മാരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍, ‘ഓണനിലാവ് ‘ എന്ന പേരിലാണ് ആഘോഷം ഒരുക്കിയത്.

അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരം ഓണസദ്യ കിറ്റുകള്‍ നല്‍കി. പ്രസിഡന്റ് സലീം ഇട്ടമ്മല്‍, ജനറല്‍ സെക്രട്ടറി അജിത്ത്  ഇബ്രാഹിം, ട്രഷറര്‍ മുഹ്‌സിന്‍ കാലിക്കറ്റ്  , പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ പൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍ സഹായഹസ്തവുമായി എന്നും ജനങ്ങളുടെ കൂടെയാണെന്നും  യു എ ഇ  ഗവണ്‍മെന്റ്  നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണമായും പാലിച്ച് പ്രതീക്ഷയോടെ മുന്നേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

അസോസിയേഷന്‍ മെമ്പര്‍  തോമസ് ജോര്‍ജിന് , നബീല്‍ അഹ്മദ് ആദ്യ ഓണസദ്യ കിറ്റ് നല്‍കി ഉദ്ഘാടനം  നിര്‍വഹിച്ചു. ഷമീം യൂസഫ് , മുഹമ്മദ് അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. യു എ ഇ യിലെ ലോക്ഡൗണ്‍ സമയത്ത് യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെ ചടങ്ങില്‍  ഉപഹാരം നല്‍കി ആദരിച്ചു.