കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍

കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു അർധരാത്രി തുടങ്ങും. സംസ്ഥാനത്ത് 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്. കേരളത്തിലും ദേശീയ പണിമുടക്ക് പരിപൂർണമായിക്കുമെന്നും സമരസമതി അറിയിച്ചു.

തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ തൊഴിൽചട്ട പരിഷ്‌കരണ നയങ്ങൾക്കെതിരേയാണ് പ്രതിപക്ഷ കക്ഷികൾ 24 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ സംസ്ഥാനത്തെ കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Bharath Bandh
Comments (0)
Add Comment