മഹാരാഷ്ട്രയിൽ ഏപ്രിൽ 14ന് ശേഷവും ലോക് ഡൗണ്‍ തുടരുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. അതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ പലയിടത്തും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ കിറ്റുകൾ ലഭിക്കുന്നില്ല എന്ന് പരാതി. മലയാളി നഴ്സുമാർ ഉൾപ്പെടെ 100 ഓളം ആരോഗ്യ പ്രവർത്തകാർ നിരീക്ഷണത്തിൽ. ഏപ്രിൽ 15 മുതൽ ട്രെയിൻ സേവനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.