കേന്ദ്ര ബജറ്റ് നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു; മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്

Jaihind Webdesk
Tuesday, July 23, 2024

 

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടര്‍ച്ചയായ തന്‍റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ഏവരും. രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാർലമെന്‍റിലെത്തിയത്.