യൂണിഫോം സിവില്‍ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 15, 2023

 

പത്തനംതിട്ട: യൂണിഫോം സിവില്‍ കോഡ് വിഷയത്തിലെ സിപിഎം സെമിനാർ നനഞ്ഞ പടക്കമെന്ന് രമേശ് ചെന്നിത്തല. സിപിഎം ആദ്യം അവരുടെ നിലപാട് വ്യക്തമാക്കണം. കേരളത്തിൽ സിപിഎമ്മിന്‍റെ ഈ പരിപ്പ് വേവാൻ പോകുന്നില്ല. ജനങ്ങളെ വർഗീയയമായി ചേരിതിരിക്കാനുള്ള ബിജെപിയുടെ  അതേ രീതിയാണ് സിപിഎമ്മും സ്വീകരിക്കുന്നത്. ഇഎംഎസിനെ തള്ളിപ്പറഞ്ഞു വേണം സിപിഎം സെമിനാർ നടത്താൻ. നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് എന്തുകൊണ്ട് സിപിഎം വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇ.പി ജയരാജന് എത്ര കാലം മുന്നണിയിൽ തുടരാൻ കഴിയും എന്നതിൽ സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ പറഞ്ഞു.