ഏകീകൃത സിവിൽ കോഡില്‍ ഇംഎസ് എസിനെ തള്ളിപ്പറയാന്‍ ഗോവിന്ദന്‍ തയ്യാറാണോ?; സിപിഎമ്മിനും ബിജെപിക്കും ഒരേ അജണ്ട; വിഡി സതീശന്‍

കോഴിക്കോട്: ഏകീകൃത സിവിൽ കോഡില്‍ ഇംഎസ് എസിനെ തള്ളിപ്പറയാന്‍ ഗോവിന്ദന്‍ തയ്യാറാണോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനും ബിജെപിക്കും ഒരേ അജണ്ട. രാഷ്ടീയ മുതലെടുപ്പല്ലാതെ ഇതില്‍ മറ്റൊന്നും സിപിഎമ്മിനില്ലെന്നും വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് ഇതുവരെ വൈകിയിട്ടില്ലെന്നും കൃത്യമായ അഭിപ്രായം കേന്ദ്ര നേതാക്കൾ അറിയിച്ചിട്ടുണ്ട്. ലീഗും കോൺഗ്രസും തമ്മിൽ നിരന്തരം കൂടിയാലോചന നടത്തുന്നുണ്ടെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ ബിജെപിയുടെ കെണിയില്‍ വീഴാത്തതെ യോഗം വിളിച്ച തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ സമയം നീട്ടിക്കിട്ടാന്‍ ശ്രമിക്കുകയാണ്. വിചാരണ നടന്നാൽ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. പ്രോസിക്യൂഷനെ പോലും ദുരുപയോഗം ചെയ്തു. ഇത്രയും സാക്ഷികള്‍ ഉള്ള മറ്റൊരു ക്രിമിനല്‍ കേസില്ല. ലോകത്തുള്ള സകല മലയാളികളും ലൈവായി കണ്ട് അവര്‍ സാക്ഷികളാണ്. എന്നിട്ട് ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നു. ചില സിപിഎം നേതാക്കളെവിട്ട് ആരെയാണ് വേട്ടയാടേണ്ടതെന്ന് നോക്കി വെക്കുകയാണ്. മറുനാടന്‍ മലയാളി ഷാജന്‍ സ്കറിയയ്ക്കെതിരെയുള്ള കേസുനടക്കട്ടെ പക്ഷെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും അവിടുന്ന് സാധനങ്ങളെ എടുത്തു കൊണ്ട് പോകു്നന്ു. കേരളത്തിന്‍റെ ചരിത്രത്തല്‍ ഇന്നുവരെ കാണാത്ത രീതിയില്‍ ഒരു ഗവണ്‍മെന്‍റ് തങ്ങളെ എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുമെന്ന് പറയുന്ന ഏകാധിപത്യത്തിന്‍റെ നാളുകളിലൂടെ കടന്നു പോകുന്നത്. പ്രതിപക്ഷം മാധ്യമ സംരക്ഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സൈബർ ആക്രമണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് നേതത്വം നൽകുന്നതെന്നും മുൻനിരയിൽ
പി വി അൻവർ തന്നെ ഉണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Comments (0)
Add Comment