ചിന്ത ജെറോമിന്‍റെ വാദങ്ങള്‍ പൊളിയുന്നു; യാത്ര ബത്തയായി കൈപ്പറ്റിയത് 84,583 രൂപ; വിവരാവകാശ രേഖ പുറത്ത്

Jaihind Webdesk
Thursday, January 5, 2023

യാതൊരു അലവന്‍സും കൈപ്പറ്റിയില്ലെന്ന ചിന്ത ജെറോമിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. യാത്ര ബത്തയായി ചിന്ത കൈപ്പറ്റിയത് 84,583 രൂപ. 2020 ഡിസംബര്‍ 22 ന് സംസ്ഥാന യുവജന കമ്മീഷണില്‍ നിന്നും അഡ്വക്കേറ്റ് സി ആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശ  മറുപടി രേഖകളില്‍ നിന്നും ഇത് വ്യക്തമാണ്.

ചിന്തക്ക് സഞ്ചരിക്കാൻ സർക്കാർ വക കാർ, ശമ്പളമായി ലക്ഷങ്ങൾ, ടി.എ ഇനത്തിൽ പതിനായിരങ്ങൾ ഇതെല്ലാം പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണെന്ന്  അഡ്വക്കേറ്റ് സി ആര്‍ പ്രാണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വക്കേറ്റ് സി ആര്‍ പ്രാണകുമാറിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

2020 ഡിസംബർ 22 ന് സംസ്ഥാന യുവജന കമ്മീഷനിൽനിന്നും എനിക്ക് ലഭിച്ച വിവരാവകാശ മറുപടിപ്രകാരം
ചിന്താജെറോമിന് ശമ്പളമായി നൽകിയത് 37, 27, 200 രൂപ..
യാതൊരു അലവൻസുകളും കൈപറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചതുകേട്ടു..
ടി.എ ( Travelling Allowance ) ഒരു അലവൻസാണ്. ടി.എ യായി ചിന്ത
കൈപറ്റിയത് 84, 583 രൂപ..
യുവജനകമ്മീഷൻ അദ്ധ്യക്ഷ ആയി എന്തു ജോലിയാണ് ചിന്ത ഇതുവരെ ചെയ്തത്.. ? ചിന്തക്ക് സഞ്ചരിക്കാൻ സർക്കാർ വക കാർ, ശമ്പളമായി ലക്ഷങ്ങൾ, ടി.എ ഇനത്തിൽ പതിനായിരങ്ങൾ ..
ഇതെല്ലാം പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിൽക്കുമ്പോൾ ചിന്തക്ക് കുടിശിക അനുവദിക്കാൻ ധനമന്ത്രി ബാലഗോപാലും പൊതുമരാമത്ത് മന്ത്രി റിയാസും കാണിച്ച ചിന്ത സഖാക്കൾ ചോദിച്ചാൽ എന്തും നൽകും എന്ന കൃത്യമായ സന്ദേശമാണ്.