ഡല്‍ഹിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്; അഞ്ച് പേർ കുടുങ്ങിയതായി സംശയം

Jaihind Webdesk
Friday, September 9, 2022

ന്യൂഡല്‍ഹി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആസാദ് മാർക്കറ്റ് പരിസരത്താണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തില്‍ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.