ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന്

Jaihind Webdesk
Monday, December 12, 2022

തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ഇന്ന് നടക്കും. നിയമസഭ ചേമ്പറിൽ ആകുംയോഗം ചേരുക .മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.

എന്നാല്‍ ശബരിമലയിലെ പ്രതിദിന സന്ദർശകരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തണമെന്നാണ് പോലീസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശം . ശബരിമലയിൽ രാവിലെയും ഉച്ചയ്ക്കും ദർശന സമയം അരമണിക്കൂർ വീതം നീട്ടിയിയതായും ഇനി തത് വർദ്ധിപ്പിക്കാനാകില്ലെന്നുമാണ് തന്ത്രിയുടെ നിലപാട് . ഇക്കാര്യങ്ങൾ ഒക്കെ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളിൽ സർക്കാർ തികഞ്ഞ പരാജയമായതായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.