അസഹനീയ വേദന, ആരോഗ്യപ്രശ്നങ്ങള്‍; ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ: സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് പരാതി

Jaihind Webdesk
Friday, April 19, 2024

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ. കൈകളിലെ അസഹനീയമായ വേദനയും വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്‌ത ഭാഗത്തെ അസാധാരണമായ വളർച്ചയും കാരണമാണ് ആശുപത്രിയിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനാൽ ഇന്നലെ വീണ്ടും മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു.

കത്രിക നീക്കം ചെയ്ത ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട്. അതു മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. സർജറി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ അടുത്ത ദിവസമെത്തി അഡ്‌മിറ്റാവാനാണ് പറഞ്ഞിരിക്കുന്നത്. കൈവേദനയ്ക്ക് ന്യൂറോ വിഭാഗം ഡോക്ടറെ കാണാനുള്ള തീയതിയും നൽകിയിട്ടുണ്ട്. തുടർചികിത്സയ്ക്ക് ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്നും സർക്കാർ കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും ഹർഷിന പറയുന്നു.