‘പിഎസ്‌സി സർക്കാരിന്‍റെ ചട്ടുകമായി മാറി; സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം’

Jaihind Webdesk
Friday, May 27, 2022

കൊച്ചി: പിഎസ്‌സി സർക്കാറിന്‍റെ ചട്ടുകമായി മാറിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി.രണ്ട് ആഴ്ച മുമ്പ് പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് 2017 ലേതിനേക്കാൾ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണെന്നും ധനമന്ത്രിയുടെ ഓഫീസിൽ നിന്നും വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്‌സി സർക്കാറിന്‍റെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് ഭൂഷണമല്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.