പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗൺസിൽ സുപ്രീംകോടതിയില്‍

Jaihind News Bureau
Tuesday, March 3, 2020

പൗരത്വ നിയമ ഭേദഗതി നിമയത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ. സി.എ.എ.യ്ക്ക് എതിരായ കേസിൽ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എൻ.എച്ച്.ആർ.സി. സുപ്രീം കോടതിയിൽ ഇടപെടൽ അപേക്ഷ നൽകിയത്. ഇതിനു പിന്നാലെ സംഭവം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറമേ നിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമക്കി.