സുകുമാരന്‍ നായർ പിതൃതുല്യന്‍; കാണാനെത്തിയത് അനുഗ്രഹം തേടിയെന്ന് ഉമാ തോമസ്

Jaihind Webdesk
Friday, May 6, 2022

 

കോട്ടയം : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം തേടിയാണ് സുകുമാരൻ നായരെ കണ്ടതെന്ന് ഉമാ തോമസ് പറഞ്ഞു.

സുകുമാരന്‍ നായർ പിതൃതുല്യനാണ്. പി.ടിയുമായി സുകുമാരൻ നായർക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അനുഗ്രഹം തേടിയെന്ന തന്‍റെ വാക്കിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.