
സംസ്ഥാന ഭരണകൂടത്തിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുമെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും ഉമാ തോമസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാകുമെന്നും കൊച്ചി കോര്‍പ്പറേഷന്‍ യു.ഡി.എഫ്. തിരിച്ചു പിടിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ട് അവകാശം ഇല്ലാതാകുന്ന തരത്തില്‍ പല വോട്ടുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധി സംബന്ധിച്ചും ഉമാ തോമസ് പ്രതികരിച്ചു. വിധിയുടെ പൂര്‍ണ്ണ രൂപം വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, വിധിയില്‍ താന്‍ പൂര്‍ണ്ണമായി തൃപ്തയല്ലെന്നും അവര്‍ വ്യക്തമാക്കി. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മേല്‍ക്കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും ഉമാ തോമസ് ആരോപിച്ചു. ഈ വിഷയത്തില്‍ സ്ത്രീ പക്ഷമല്ലാതെ ചിന്തിക്കാന്‍ കഴിയില്ല എന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.