അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകന്‍ വി.പി രാമചന്ദ്രന് ആദരാഞ്ജലികളർപ്പിച്ച് ഉമാ തോമസ്

Jaihind Webdesk
Thursday, May 12, 2022

തൃക്കാക്കര: മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി ദിനപത്രത്തിന്‍റെ മുൻ പത്രാധിപരും ആയിരുന്ന വി.പി രാമചന്ദ്രന്  ആദരാഞ്ജലികളർപ്പിച്ച് ഉമാ തോമസ്. മാധ്യമ ലോകത്തിന്‍റെ  നഷ്ടമാണ് അദ്ദേഹത്തിന്‍റെ  വിയോഗമെന്ന് അവർ പറഞ്ഞു. പത്രപ്രവർത്തക വിദ്യാർത്ഥികളുടെ എക്കാലത്തെയും പാഠപുസ്തകമായിരുന്നു അദ്ദേഹത്തിന്‍റെ  മാധ്യമ ജീവിതം. ലോകത്തെങ്ങുമുളള മാധ്യമ പ്രവർത്തകർക്ക് ആവേശം നൽകുന്നതായിരുന്നു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള വി.പി.ആറിന്‍റെ  ജീവിതം. അദ്ദേഹത്തിന്‍റെ  വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാധ്യമ സമൂഹത്തിന്‍റെ യും ദുഃഖത്തിൽ പങ്കുചേരുന്നതായും ഉമാ തോമസ് പറഞ്ഞു.