‘നമ്മുടെ ശ്രീനന്ദനായി എല്ലാവരും അല്‍പ്പസമയം മാറ്റിവെക്കണം’; തിരക്കിനിടയിലും കുരുന്നിനരുകിലെത്തി ഉമാ തോമസ്

Jaihind Webdesk
Sunday, May 8, 2022

 

കളമശേരി: പ്രചാരണ തിരക്കിനിടയിലും കുഞ്ഞു ശ്രീനന്ദനായി സമയം കണ്ടെത്തി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. കൊല്ലം സ്വദേശികളായ രഞ്ജിത് – ആശ ദമ്പതികളുടെ മകനായ ഏഴു വയസുകാരൻ ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി ധാത്രി, ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ, എമർജൻസി ആക്ടീവ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരി സെന്‍റ് പോൾസ് കോളേജിൽ നടക്കുന്ന ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ ഉമാ തോമസ് പങ്കെടുത്തു.

തന്‍റെ രക്ത മൂല കോശം ആ കുഞ്ഞിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നതായി പരിശോധന നടത്താൻ സ്വാബ് നൽകി കൊണ്ട് ഉമാ തോമസ് പറഞ്ഞു. നിങ്ങൾ ഓരോരുത്തരും അൽപ്പസമയം നമ്മുടെ ശ്രീനന്ദനായി മാറ്റി വെക്കണം എന്ന സന്ദേശം തന്‍റെ ഫേസ് ബുക്ക് പേജിലൂടെ ഉമാ തോമസ് പങ്കുവെക്കുകയും ചെയ്തു.