എത്രയും വേഗം പ്രശ്നം പരിഹരിക്കണം; അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ

Jaihind Webdesk
Thursday, February 24, 2022

 

യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. നയതന്ത്രതലത്തില്‍ സമാധാനപരമായി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൈനികനടപടി തുടങ്ങിയതോടെ ഇന്ത്യയുടെ രക്ഷാദൗത്യവും മുടങ്ങി. യുക്രെയ്ന്‍ വിമാനത്താവളങ്ങള്‍ അടച്ചതാണ് തിരിച്ചടിയായത്.

ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രെയ്ന് പുടിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രെയ്ന്‍ സൈനികര്‍ക്ക് പുടിന്‍റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നായിരുന്നു യുക്രെയ്ന്‍റെ പ്രതികരണം.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിന് ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പെടെ യുക്രെയ്ന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രെയ്നെ വളഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ടുകള്‍.