ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച ശേഷം ഉണ്ടാകേണ്ട വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ബ്രിട്ടനും സ്വിറ്റ്‌സർലൻഡും തമ്മിൽ കരാർ ഒപ്പുവച്ചു. നിലവിൽ ബ്രിട്ടന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുമ്പോൾ ഉള്ള വ്യാപാര, സാമ്പത്തിക സഹകരണങ്ങൾ അംഗത്വം ഉപേക്ഷിച്ചാലും തുടരുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വിറ്റ്‌സർലൻഡ് യൂറോപ്യൻ യൂണിയൻ അംഗമല്ലെങ്കിലും, യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയിട്ടുള്ള നിരവധി കരാറുകളിൽ അധിഷ്ഠിതമാണ് അവർക്ക് ബ്രിട്ടനുമായുള്ള ബന്ധം. അതിനാൽ തന്നെ ബ്രെക്‌സിറ്റ് പിൻമാറ്റ കരാർ യാഥാർഥ്യമായാലും ഈ ബന്ധം നിലനിർത്താൻ പുതിയ കരാർ ആവശ്യമായിരുന്നു.
കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പായാൽ മാർച്ച് 29ന് ബ്രിട്ടനും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള പുതിയ കരാർ പ്രാബല്യത്തിൽ വരും. നിലവിൽ ബ്രിട്ടന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്.