ആവേശ പോരാട്ടത്തില്‍ സ്പെയ്നിനെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരിലാണ് പോര്‍ച്ചുഗലിന്റെ വിജയം. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും വിജയം.
ആദ്യ പകുതിയുടെ 21-ാം മിനിറ്റില്‍ മാര്ട്ടിന് സുബിമെന്‍ഡിയുടെ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്പെയിന് ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സ്വന്തമാക്കി സമനില പാലിച്ചതോടെയാണ് മത്സരം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ടത്. ത്രില്ലര്‍ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരണിഞ്ഞു. പോര്‍ച്ചുഗലിന്റെ രണ്ടാമത്തെ നേഷന്‍സ് ലീഗ് കിരീടമാണിത്.