ചാമ്പ്യൻസ് ലീഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

Tuesday, February 12, 2019

ചാമ്പ്യൻസ് ലീഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് -പിഎസ്ജി, റോമ പോർട്ടോ മത്സരത്തോടെയാണ് അവസാന എട്ടിൽ ഇടം പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് തുടക്കമാകുക. രാത്രി 1.30നാണ് രണ്ട് മത്സരങ്ങളും. രണ്ട് പാദങ്ങളിലായാണ് മത്സരങ്ങൾ. ഓൾഡ്ട്രാഫോഡിൽ യുണൈറ്റഡ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും.

നെയ്മർ, എഡിൻസൺ കവാനി, തോമസ് മ്യൂനിയർ എന്നിവർ പരിക്കുമൂലം കളിക്കാത്തത് പിഎസ്ജിക്ക് തിരിച്ചടിയാണ്. മറുഭാഗത്ത് താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ഒലേ ഗുന്നാർ സോൾചെയറിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് .