വയനാട്ടിൽ യു.ഡി.എഫ് തേരോട്ടം; ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ച; ഇടത് ഉരുക്കുകോട്ടകൾ തകർന്നു വീണു

Jaihind News Bureau
Saturday, December 13, 2025

വയനാട്ടിൽ യു.ഡി.എഫ് തേരോട്ടം. ബത്തേരിയിൽ നഗരസഭയിൽ അട്ടിമറി വിജയം, ജില്ലാ പഞ്ചായത്ത് ഭരണവും യു ഡി എഫ് നിലനിര്‍ത്തി.എൽ ഡി എഫ് ഉരുക്ക്കോട്ടകൾ ഇക്കുറി യു ഡി എഫ് തൂത്തുവാരി.

വയനാട് ജില്ലാപഞ്ചായത്തിൽ ഭൂരിപക്ഷമുയർത്തി ഭരണത്തുടർച്ച നേടി മുന്നണി, ഒപ്പം ജില്ലയിലെ നാല് ബ്ലോക്കിലും ഭരണമുറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിലിരുന്ന രണ്ട് ബ്ലോക്കുകളും ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. 23ൽ അഞ്ചു പഞ്ചായത്തുകളിൽ എൽ.ഡി.എഫും 17ഇടത്ത് യു.ഡി.എഫും വിജയിച്ചു. മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി .അമ്പലവയൽ, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുള്ളൻകൊല്ലി, നെന്മണി, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തരി‍യോട്, വൈതിരി, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടി. ചെങ്കോട്ടകൾ പൊളിച്ചടുക്കിയായിരുന്നു യു ഡി എഫിന്റെ വിജയക്കൊടി പാറിക്കൽ.