സമഗ്ര ആരോഗ്യ നയം രൂപപ്പെടുത്തുന്നതിന് യുഡിഎഫ് സംഘടിപ്പിച്ച ‘ഏകദിന ഹെൽത്ത് കോണ്‍ക്ലേവ് ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്തു. ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന ഗുരുതര പ്രശ്നങ്ങളും അത് ജനങ്ങൾക്ക് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗങ്ങളുമാണ് വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത കോൺക്ലേവിൽ ചർച്ച ചെയ്തത്. ആരോഗ്യരംഗത്ത് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന ഗുരുതര പ്രശ്നങ്ങളും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദമായി പഠിക്കുന്നതിനും അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് യു.ഡി.എഫ് നേരത്തെ അഞ്ചംഗ ഹെല്‍ത്ത് കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ ഒന്നര മാസമായി ഹെല്‍ത്ത് കമ്മിഷന് ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ പെട്ടവരുമായി സമഗ്ര ചർച്ചകൾ നടത്തി തെരഞ്ഞെടുത്ത ഇരുപതില്‍പ്പരം പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ക്ലേവിൽ വിശകലനങ്ങൾ നടത്തിയത്. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ മുന്‍ ഡയറക്ടര്‍മാര്‍, ആരോഗ്യരംഗത്തും ബന്ധപ്പെട്ട രംഗങ്ങളിലുമുള്ള വിദഗ്ധര്‍, സാമ്പത്തികശാസ്ത്രജ്ഞര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. അപകടകരമായ നിലയിലേക്ക് നമ്മുടെ ആരോഗ്യ രംഗം മാറിയിരിക്കുകയാണെന്നും ആരോഗ്യരംഗത്ത് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷന്‍ സ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വീഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ കോണ്‍ക്ലേവിന് നേതൃത്വം നൽകി. കേരളത്തിൽ സമഗ്രമായ ഒരു ആരോഗ്യ നയം രൂപപ്പെടുത്തുക എന്നാൽ ലക്ഷ്യത്തോടെയാണ് യുഡിഎഫ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഈ മാസം ആദ്യം നടത്തിയ വിദ്യാഭ്യാസ കോണ്‍ക്ലേവിൻ്റെ തുടർച്ചയായാണ് ആരോഗ്യമേഖലയിലെ വിവിധ വിഷയങ്ങൾ വിശകലനം ചെയ്തുകൊണ്ട് യൂ ഡി എഫ് ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിച്ചത്.