തിരുവനന്തപുരം : മലയോര ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി പുതിയൊരു സമര ചരിത്രം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ഇന്ന് സമാപിക്കും.വന്യമൃഗ ആക്രമണവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ബഫര്‍ സോണ്‍ വിഷയവും ഉള്‍പ്പെടെ മലയോര മേഖലയുടെ ദുരിതങ്ങളും ദുഃഖങ്ങളും തൊട്ടറിഞ്ഞും അവരുടെ അതിജീവന പോരാട്ടത്തിന് കരുത്ത് പകര്‍ന്നുമാണ് യുഡിഎഫ് ജാഥ മുന്നേറിയത്.ജനുവരി 25 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ കരുവഞ്ചാലില്‍ നിന്ന് ആരംഭിച്ച ജാഥ തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയില്‍ ഇന്ന് വൈകിട്ട് സമാപിക്കും.
സമാപന സമ്മേളനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും.രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു.അധ്യക്ഷന്‍ കെ സുധാകരന് എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനത്തില്‍ അണിചേരും.