മലപ്പുറത്ത് ആറ് പഞ്ചായത്തുകള്‍ യുഡിഎഫിന് ; ഇഎംഎസിന്‍റെ ജന്മനാടും സ്വന്തം

Jaihind News Bureau
Wednesday, December 30, 2020

 

മലപ്പുറം : മലപ്പുറത്ത് നറുക്കെടുപ്പ് പൂർത്തിയായ ആറ് പഞ്ചായത്തുകളും യുഡിഎഫിന്.  ഏലംകുളം, വെളിയംകോട്, ചുങ്കത്തറ, കുറുവ, വാഴയൂർ  പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. ഇഎംഎസിന്‍റെ ജന്മനാടായ ഏലംകുളത്ത്  നാൽപ്പത് വ‌‌ർഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക്  ഭരണം നഷ്ടമാകുന്നത്.

ഡിസിസി ജനറൽ സെക്രട്ടറി സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്‍റ് ആകും. ആകെയുള്ള 16 വാർഡിൽ എൽഡിഎഫും യുഡിഎഫും 8 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു.  വെളിയംകോട് കോൺഗ്രസിന്‍റെ കല്ലാട്ടേൽ ഷംസു പഞ്ചായത്ത് പ്രസിഡന്‍റാകും. ചുങ്കത്തറയില്‍ വത്സമ്മ ജോർജും കുറുവയില്‍ നസീറ മോളും പ്രസിഡന്‍റാകും.