നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഇടതുപക്ഷ പരാജയം ആഗ്രഹിക്കുന്ന എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു അതിന്റെ പ്രതിഫലം അവിടെയുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഒറ്റ മനസ്സായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്കിറങ്ങും. ഇടതുമുന്നണിയില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്തുവാനുള്ള തീരുമാനമുണ്ടാകും. സിപിഎമ്മിന് സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.