കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; വോട്ട് രേഖപ്പെടുത്തി എ.കെ.ആന്‍റണി

Jaihind Webdesk
Friday, April 26, 2024

 

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന്  മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കേന്ദ്ര- സംസ്ഥാന  സര്‍ക്കാറുകള്‍ക്കെതിരായി വലിയ ജനരോഷത്തിന്‍റെ കൊടുങ്കാറ്റാണ് ഉയരുന്നത്. ആ കൊടുങ്കാറ്റിന്‍റെ ശക്തിയില്‍ ബിജെപിയും എല്‍ഡിഎഫും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും. തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം  മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.