SUNNY JOSEPH MLA| യുഡിഎഫ് മികച്ച വിജയം നേടും; ക്ഷേമപെന്‍ഷന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രഹസനം-സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Saturday, June 21, 2025

യുഡിഎഫ് നിലമ്പൂരില്‍ മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് നടത്തിയ പ്രഹസനമായിരുന്നു ക്ഷേമപെന്‍ഷന്‍ എന്നും ജനങ്ങളെ ഈ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. 15,000 ലധികം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുമെന്നും ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരില്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ 20 ന് വിതരണം ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ ഈ സര്‍ക്കാര്‍ വഞ്ചിത്തുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.