പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന സർക്കാരിന്‍റെ പല്ല് ജനങ്ങള്‍ പറിക്കും; കെ റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, January 8, 2022

തിരുവനന്തപുരം : കെ റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്ന് രമേശ് ചെന്നിത്തല. ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടുപോകും. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. പാവപ്പെട്ടവനെ വഴിയാധാരമാക്കുന്ന സർക്കാരിന്‍റെ പല്ല് ജനങ്ങള്‍ പറിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലോചനയില്ലാതെ ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. നിയമസഭയില്‍ ഒരു ഘട്ടത്തിലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. സഭയില്‍ വിഷയം ചർച്ച ചെയ്യണം. ജനങ്ങളുടെ ആശങ്ക സർക്കാർ മനസിലാക്കി ഈ പദ്ധതി വേണ്ടെന്നുവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.