ഓന്തിനെപ്പോലെ നിറം മാറുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നതെന്നും 2026 ല്‍ 100 ലേറെ സീറ്റുമായി യുഡിഎഫ് ഒരു കൊടുങ്കാറ്റ് പോലെ തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും അഴിമതിക്കാരുടെ, കൊള്ളക്കാരുടെ സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനം പോലെ ദേശീയപാത ചീട്ടു കൊട്ടാരം പോലെ തകര്‍ന്നുവീണു. ദേശീയപാതയില്‍ നടന്നത് കോടികളുടെ അഴിമതി. നിലമ്പൂരില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.