പിണറായി സർക്കാരിന് താക്കീതായി യു.ഡി.എഫ് ഉപരോധ സമരം

പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതായി യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഉപരോധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷാക്രമക്കേടുകളില്‍ അന്വേഷണം ആവശ്യമില്ലെന്ന പിണറായി സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയായിരുന്നു യു.ഡി.എഫ് പ്രതിഷേധം. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പരീക്ഷാ ക്രമക്കേടുകളിലും ജുഡീഷ്യല്‍ അന്വേഷണവും പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടാണ്  യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.

ഭരണസിരാകേന്ദ്രത്തിന്‍റെ മൂന്ന് ഗേറ്റുകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ ആരംഭിച്ച ഉപരോധസമരം ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു. തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കേരള കോണ്‍ഗ്രസ് നേതാവ് ജോസ്.കെ മാണി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, ഫോര്‍വേഡ് ബ്ലോക്ക് പ്രസിഡന്‍റ് റാം മോഹന്‍, ജനതാദള്‍ നേതാവ് അഡ്. ജോണ്‍ ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.

https://www.youtube.com/watch?v=039CeVifT9Q

https://www.youtube.com/watch?v=a4Uqy8-KRkk

https://www.youtube.com/watch?v=M1dlCq_HJ-g

udf siege
Comments (0)
Add Comment