സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 13ന് രാപകല്‍ സമരം

Jaihind Webdesk
Monday, February 6, 2023

 

തിരുവനന്തപുരം: സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ്. സെക്രട്ടേറിയേറ്റിനും  ജില്ലാ കളക്ടറേറ്റുകൾക്കും മുന്നില്‍ രാപകൽ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. ഫെബ്രുവരി 13 ന്‌ വൈകുന്നേരം മുതൽ 14 രാവിലെ വരെയാണ് സമരം.

യുഡിഎഫ്  യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കരം വർധിപ്പിച്ചത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും 150 ശതമാനം വർധനവാണ് വെള്ളക്കരത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നികുതി വർധവിനെതിരെ സഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് എം.എം ഹസന്‍ വ്യക്തമാക്കി. ഹർത്താൽ നടത്തില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.