തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികള്‍ക്കെതിരെ യുഡിഎഫ് ഇന്ന് രാജ്ഭവന്‍ മാർച്ച് സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിക്കുക, മിനിമം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ മാർച്ച്. തൊഴിലുറപ്പ് തൊഴിലാളികളും പ്രതിഷേധ മാർച്ചിലും ധർണ്ണയിലും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉൾപ്പെടെ യുഡിഎഫിന്‍റെ മുതിർന്ന നേതാക്കൾ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് യുഡിഎഫ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.