കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; 19ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച്

Saturday, September 16, 2023

കൊല്ലം; സോളാർ ഗൂഢാലോചന കേസിൽ കെ ബി ഗണേഷ് കുമാറിനെതിരെ
പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് .ഗൂഢാലോചനയിലെ പ്രധാന വില്ലൻ കെബി ഗണേഷ് കുമാർ എം എൽ എ സ്ഥാനം
രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. പത്തൊമ്പതാം തീയതി നടക്കുന്ന മാർച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.

കോൺഗ്രസും ,യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഗണേഷ് കുമ്മാന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്ത് ശക്തമായ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫും പ്രത്യക്ഷ സമരം നടത്തുന്നത്.