പിണറായി സർക്കാരിന്‍റെ വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാന്‍ യുഡിഎഫ്; 1300 കേന്ദ്രങ്ങളില്‍ സായാഹ്ന ധർണ്ണ

Friday, May 20, 2022

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികമായ ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി വിനാശത്തിന്‍റെ വർഷമായി ആചരിക്കും. 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് വൈകിട്ട് നാല് മുതൽ ആറുമണിവരെ സായാഹ്ന ധർണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നിർവഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി കണ്ണൂരിലും ഉമ്മൻ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും.