കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കും : പ്രതിഷേധം അറിയിച്ച് പന്തളം സുധാകരൻ

Jaihind News Bureau
Monday, September 14, 2020

പത്തനംതിട്ട : കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം സിപിഎം പാർട്ടി പരിപാടിയായി മാറ്റിയതിൽ പ്രതിഷേധിച്ചുകൊണ്ട് ഉദ്ഘാടനചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി കൺവീനർ പന്തളം സുധാകരൻ അറിയിച്ചു.  യുഡിഎഫ് സർക്കാരിൽ ആരോഗ്യവകുപ്പു മന്ത്രിയും കോന്നി എംൽഎ യുമായിരുന്ന അടൂർ പ്രകാശ് സ്ഥാപിച്ച മെഡിക്കൽ കോളേജിനെ രാഷ്ട്രീയമായി എതിർത്ത പിണറായി സർക്കാർ ഇപ്പോൾ നടത്തുന്ന ഉദ്ഘാടനം നാടകമാണ്.  യുഡിഎഫ് ജനപ്രതിനിധികളെ അവഹേളിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പന്തളം സുധാകരന്‍ പറഞ്ഞു