കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫിന് ; മിന്നുംവിജയം

Jaihind News Bureau
Wednesday, December 16, 2020

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 34 സീറ്റുകള്‍ നേടി വിജയിച്ചു.  എല്‍ഡിഎഫിന് 19 സീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളൂ.  2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. 19 സീറ്റിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വോട്ട് നില 2020

ആകെ സീറ്റുകള്‍-55

  • യുഡിഎഫ്-34
  • എല്‍ഡിഎഫ്-19
  • ബിജെപി-1
  • സ്വതന്തന്‍-1