NILAMBUR| നിലമ്പൂരില്‍ പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം തുടരുന്നു

Jaihind News Bureau
Wednesday, June 4, 2025

നിലമ്പൂരില്‍ വിജയ ചരിത്രം എഴുതുവാന്‍ ജൈത്രയാത്ര തുടരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം തുടരുന്നു. അമരമ്പലം പഞ്ചായത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് രാവിലെ പ്രചരണ പര്യടനം നടത്തുക. കൂറ്റമ്പാറയില്‍ അബ്ദുസമദ് സമദാനി എം.പി പര്യടനം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ചുങ്കത്തറ പഞ്ചായത്ത് പര്യടനം ആരംഭിക്കും. രാത്രി 9 മണിയ്ക്കു എരുമമുണ്ടയില്‍ സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം
കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

യുഡിഎഫും എല്‍ഡിഎഫും പ്രചരണം കൊഴുപ്പിക്കുമ്പോള്‍ മറ്റു സ്ഥാനാര്‍ത്ഥികള്‍ ഒന്നും പ്രചരണ രംഗത്ത് സജീവമല്ല.സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 14 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം.